ഇന്റര്‍- ക്ലബ് അത്‌ലറ്റിക് മത്സരത്തില്‍ തിളങ്ങി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സംഘടിപ്പിച്ച ഇന്റര്‍- ക്ലബ് അത്‌ലറ്റിക് മത്സരത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് ഇര്‍ഫാന്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

city exchange

അണ്ടര്‍-16 വിഭാഗത്തില്‍ മത്സരിച്ച മുഹമ്മദ് ഇര്‍ഫാന്‍ ലോങ് ജംപില്‍ 6.05 മീറ്റര്‍ ദൂരം ചാടിയാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ഖത്തറിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് നിരവധി കായികതാരങ്ങള്‍ പങ്കെടുത്ത ശക്തമായ മത്സരത്തിനിടെയാണ് വിജയം കൈവരിച്ചതെന്നത് ഇര്‍ഫാന്റെ കഠിനാധ്വാനവും ശാസ്ത്രീയ പരിശീലനവും അര്‍പ്പണബോധവും വ്യക്തമാക്കുന്നതാണ്.

ഈ അസാധാരണ നേട്ടം ഇര്‍ഫാന്റെ വ്യക്തിഗത കായികമികവിനൊപ്പം വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിനും യുവപ്രതിഭകളുടെ പ്രോത്സാഹനത്തിനും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ നല്‍കുന്ന പ്രാധാന്യവും തെളിയിക്കുന്നു. മുഹമ്മദ് ഇര്‍ഫാനെ സ്‌കൂള്‍ മാനേജ്‌മെന്റും പരിശീലകരും ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!