

റിയാദ്: സൗദി രാജകുമാരി ലോല്‍വ ബിന്‍ത് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. സൗദി മുന്‍ രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മകളാണ് ലോല്‍വ.

ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷം ഖബറടക്കം ചൊവ്വാഴ്ചയാഴ്ച ഉച്ചക്കു ശേഷം റിയാദില്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോല്‍വ ബിന്‍ത് ഫഹദിന്റെ നിര്യാണത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു. യു എ ഇ ഭരണാധികാരികളും കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവിന് അനുശോചനം അറിയിച്ചതായി വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും അനുശോചനം അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

