

ദോഹ: ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് ജില്ലയിലെ കെ എം സി സി അംഗങ്ങള്‍ക്ക് വേണ്ടി പ്രവാസി വ്യക്തിഗത സമ്പാദ്യ പദ്ധതി കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. ജില്ലാ കെ എം സി സിയുടെ കൗണ്‍സില്‍ ഫണ്ട് അംഗങ്ങളുടെ സംയുക്ത സംഗമത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

സംഗമം ഒറ്റപ്പാലം മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ഹനീഫ ബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ അലി മൊറയൂര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഷൈന്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ സമീര്‍ ആദം പദ്ധതി അവതരിപ്പിച്ചു. മാസം തോറും തവണകളായി നിക്ഷേപ തുക സ്വീകരിച്ച് കാലാവധി പൂര്‍ത്തീകരിച്ച് അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് പദ്ധതി.


പ്രവാസി വ്യക്തിഗത സമ്പാദ്യ പദ്ധതിയില്‍ ആദ്യ ഉപഭോക്താവായി സംസ്ഥാന സെക്രട്ടറി വി ടി എം സാദിഖിനെ അംഗമാക്കി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അമീര്‍ തലക്കശ്ശേരി സ്വാഗതം പറഞ്ഞു.
കെ എം സി സി അംഗങ്ങളുടെ പ്രൊഫൈല്‍ അപ്ഡേഷന്, സ്നേഹ സുരക്ഷാപദ്ധതി സീറോ ബാലന്‍സ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാവും കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന അബ്ദുല്‍ കരീമിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ജില്ലാ കെ എം സി സി ആചരിക്കുന്ന സ്നേഹ സുരക്ഷാ പദ്ധതി ത്രൈമാസ കാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ മാസത്തില്‍ സീറോ ബാലന്‍സ് ആക്കിയ ജില്ലയിലെ 434 കെ എം സി സി അംഗങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികളെ തെരഞ്ഞെടുക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറുകയും ചെയ്തു.
മണ്ഡലങ്ങളെ പ്രതിനിധികരിച്ച് അബ്ദുല്‍ മജീദ്, ഷമീര്‍ പാലക്കാട്, ജലീല്‍ വളരണി, റിഷാഫ് എടത്തനാട്ടുകര, അനസ് യമാനി, ജാസിം ഒറ്റപ്പാലം, യൂസഫ് പനംകുറ്റി, സുഹൈല്‍ കുമ്പിടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.
ജില്ലാ ഭാരവാഹികളായ നാസര്‍ ഫൈസി, മഖ്ബൂല്‍ തച്ചോത്ത്, അഷ്റഫ് പുളിക്കല്‍, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്ദീന് കുട്ടി, നസീര്‍ പാലക്കാട് ബനവലന്റ് ഫണ്ട് അംഗങ്ങളായ ഇ പി നാസര്‍, ജെന്സര് നേതൃത്വം നല്കി.

