

കൊച്ചി: ഉപ്പും മുളകും ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ലച്ചു എന്ന ജൂഹി റുസ്ഥഗി പ്രധാന വേഷത്തില്‍ അഭിനയിച്ച പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. രജീഷ് വി രാജ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ ആണ്. സംവിധായകന്‍ തന്നെ വരികള്‍ എഴുതി അഞ്ചു ജോസഫ് പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ബിഗ്‌സോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജസീം റഷീദ് ആണ് പട്ടം നിര്‍മിച്ചത്. ഒരുകൂട്ടം പുതുമുഖങ്ങളുമായി എത്തിയ പട്ടത്തില്‍ ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ, ശ്രീകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, ജൂഹി റുസ്തഗി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ചിറ്റു എബ്രഹാം ആണ് ചിത്രത്തിന്റെ നായകന്‍.

തിരക്കഥ- കവിത വിശ്വനാഥ്, ക്യാമറ- വിപിന്‍ രാജ്, എഡിറ്റിംഗ്- അഖില്‍രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ക്ലമെന്റ് കുട്ടന്‍, മേക്കപ്പ് രഞ്ജിത്ത്, ആര്‍ട്ട്- റനീഷ് പയ്യോളി, ഉണ്ണിമേനോന്‍, വിഥുപ്രതാപ്, ആന്‍സി സജീവ്, പവിത്ര മോഹന്‍, അനാമിക എന്നിവരാണ് മറ്റു ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.
പട്ടം കൃപാനിധി സിനിമാസ് ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ എത്തിക്കും. പി ആര്‍ ഓ- എം കെ ഷെജിന്‍.

