

ദോഹ: കെ എം സി സി ഖത്തര്‍ വിദ്യാര്‍ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സിന്റെ ആഭിമുഖ്യത്തില്‍ സ്പീക് അപ് എന്ന പേരില്‍ നടത്തുന്ന സ്പീച്ച് ക്രാഫ്റ്റ് സെഷന്‍ വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ തുമാമയിലെ കെ എം സി സി ഹാളില്‍ നടക്കും.

എട്ടാം ക്ലാസ് മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരിശീലന പരിപാടിയില്‍ പ്രമുഖ പരിശീലകനും കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റുമായ അക്ബര്‍ അറക്കല്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 77554496, 33667414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

