ശ്രീനാരായണ ധര്‍മ്മ സമാജം സുവര്‍ണ ജൂബിലി സമാപനം 19ന്

Web Desk
1 Min Read

കൊച്ചി: അയ്യപ്പന്‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജം സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 19ന് നടക്കും. വൈകിട്ട് നാലിന് അയ്യപ്പന്‍കാവ് ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന സമാപന ചടങ്ങ് നടന്‍ പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്യും.

city exchange

എസ് എന്‍ ഡി സമാജം പ്രസിഡന്റ് സി എം ശോഭനന്‍ അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എം പി മുഖ്യാതിഥിയാകും. മേയര്‍ എം അനില്‍കുമാര്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ, ടി ജെ വിനോദ് എം എല്‍ എ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

എസ് എന്‍ ഡി പി യോഗം കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം ഡി അഭിലാഷ്, കൗണ്‍സിലര്‍മാരായ മിനി ദിലീപ്, കാജല്‍ സലിം എന്നിവര്‍ സംസാരിക്കും. സമാജം സെക്രട്ടറി പി ഐ രാജീവ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ പി രഘുനന്ദന്‍ നന്ദിയും പറയും.

- Advertisement -
Ad image

സമാജം രൂപീകൃതമായ കാലം മുതലുള്ള പ്രസിഡന്റ്, സെക്രട്ടറി, 80 വയസ് കഴിഞ്ഞ സമാജം അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ഫ്യൂഷന്‍ സംഗീത സന്ധ്യ അരങ്ങേറും.

തൃക്കണാര്‍വട്ടം ദേശത്ത് നിലനിന്നിരുന്ന സ്വധര്‍മ്മ പരിപോഷിണി യോഗവും തീയ്യ സമുദായവും ഒന്നായി തീര്‍ന്ന 1972 ല്‍ രൂപം കൊണ്ടതാണ് ശ്രീനാരായണ ധര്‍മ്മസമാജം. ആരംഭ കാലത്ത് ഒരു ലോവര്‍ പ്രൈമറി സ്‌കൂളും ചെറിയ ഒരു ക്ഷേത്രവും കൈമുതലായി ഉണ്ടായിരുന്ന ധര്‍മ്മ സമാജത്തിനു ഇന്ന് അയ്യപ്പന്‍കാവ് ക്ഷേത്രം, എസ് എന്‍ സ്‌കൂള്‍, എസ് എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വാണിജ്യ മന്ദിരം. ഈരേഴത്ത് ഹാള്‍, ഓഡിറ്റോറിയം എന്നിവ സ്വന്തമായുണ്ട്.

Share This Article
Leave a Comment
error: Content is protected !!