‘ജേര്‍ണി’യുമായി ശ്രീനാഥ് ഭാസി കൂട്ടരും

Web Desk
1 Min Read

കൊച്ചി: ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ജേര്‍ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ‘ത്രയം’, ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സഞ്ജിത് ചന്ദ്രസേനന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജേര്‍ണി’.

city exchange

മോഷ പറയുടെ ബാനറില്‍ ശ്രീനാഥ് ഭാസിയും കിഷ്‌കിന്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജിത് ചന്ദ്രസേനന്‍, മാത്യു പ്രസാദ്, സാഗര്‍ ദാസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ധനേഷ് ആനന്ദ്, സാം സിബിന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖമായിരിക്കും നായിക.

ഹോം, മേപ്പടിയാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സുബ്രമണ്യന്‍ ആണ് ജേര്‍ണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗര്‍ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോന്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന ചിതത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ധനേഷ് ആനന്ദ് ആണ്.

- Advertisement -
Ad image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, ആര്‍ട്ട്: അരുണ്‍ തിലകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിവേക് വിനോദ്, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്സ്: സുജിത് സുരേന്ദ്രന്‍, അര്‍ജുന്‍ ആസാദ്, വി എഫ് എക്സ്: ഐഡന്റ് ലാബ്സ്, ഓണ്‍ലൈന്‍ പി ആര്‍: ഡി എം, ഡിസൈന്‍: മാ മി ജോ.

Share This Article
Leave a Comment
error: Content is protected !!