
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങളിലെ തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് യൂണിവേഴ്സിറ്റി മാര്‍ച്ച് നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രണ്ടാം വര്‍ഷ എം എ അറബിക് ഹിസ്റ്ററി ഓഫ് കണ്ടന്‍പററി അറബിക് വേള്‍ഡ് പഠന സാമഗ്രിയില്‍ വഹാബി പ്രസ്ഥാന സ്ഥാപകന്‍ ഇബ്നു അബ്ദുല്‍ വഹാബിനെ മഹത്വ വത്കരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാരമ്പര്യ വിശ്വാസികളെ തള്ളിപ്പറയുകയും വികല വാദങ്ങളെ ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമാണ് പാഠഭാഗമെന്ന് എസ് എസ് എഫ് ആരോപിച്ചു.


കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് പാഠ പുസ്തകത്തില്‍ നേരത്തെയും സമാനമായ ഭാഗങ്ങള്‍ ഉണ്ടാവുകയും എസ് എസ് എഫിന്റെ പ്രതിഷേധങ്ങളുടെ ഫലമായി പിന്‍വലിക്കുകയും ചെയ്തതാണ്.
പ്രതിഷേധമാര്‍ച്ചിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി, ടി അബൂബക്കര്‍, ആദില്‍ അമീന്‍ എന്നിവര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ ജയരാജിന് നിവേദനം നല്‍കി. ഓരോ സന്ദര്‍ഭങ്ങളിലും ഇത്തരം പാഠഭാഗങ്ങള്‍ തിരുകിക്കയറ്റാന്‍ ബോധപൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ട്. പാഠഭാഗം നീക്കം ചെയ്യുന്നതിനൊപ്പം അറബിക് പാഠപുസ്തകങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് വികല ആശയങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് സ്‌ക്രൂട്ടനിംഗ് കമ്മിറ്റിയെ നിശ്ചയിക്കണമെന്നും ഇത്തരം ഭാഗങ്ങള്‍ തിരുകി കയറ്റാന്‍ ശ്രമിച്ചവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌ളല്‍ പി ടി, ജില്ലാ കാമ്പസ് ചേംബര്‍ അംഗങ്ങള്‍ അര്‍ഷാദ് വി പി, സാബിത് കെ, മുഹ്‌സിന്‍ പി, അല്‍ത്താഫ് തേഞ്ഞിപ്പലം, മുര്‍ഷിദ് പി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.


