

പറവൂർ: വാടകയ്ക്ക് ഒരുമിച്ച് താമസിക്കുന്നവർ തമ്മിലുളള തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. എടവനക്കാട് അമ്മഞ്ചേരി തിലകനാണ് (73)കുത്തേറ്റത്.

സംഭവത്തിൽ നന്തികുളങ്ങര മങ്കുഴി ബിജു (50)വിനെ പറവൂർ എസ്ഐ ലിജോ പി മണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. തിലകൻ്റെ സുഹൃത്തിനെ ബിജു മർദ്ദിച്ചത് ചോദ്യം ചെയ്തതാണ് കലഹത്തിന് കാരണം. കുത്തേറ്റ തിലകനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കുമെന്ന് ഇൻസ്പെക്ടർ അനീഷ് കരീം അറിയിച്ചു.
