വ്യവസായ- എ ഐ- ഐ ടി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

Web Desk
1 Min Read

തിരുവനന്തപുരം: രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിനിധി സംഘം രാമന്തളിക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉണയിച്ച് സംസ്ഥാന വ്യവസായ, എ ഐ, ഐ ടി. വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കി.

city exchange

രാമന്തളി ജി എം യു പി സ്‌കൂളിന് പുതിയ കെട്ടിടം, വടക്കുമ്പാട് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സബ് സെന്റര്‍ സ്ഥാപിക്കുക, ചൂളക്കടവ് റോഡ് മെക്കാടം ടാറിംഗ് ചെയ്യുക, നിര്‍മ്മാണത്തിലിരിക്കുന്ന ചൂളക്കടവ് പാലം അടിയന്തിരമായി പണി പൂര്‍ത്തിയാക്കുക, രാമന്തളി സെന്ററില്‍ നിന്നും വടക്കുമ്പാട് വഴി തളിപ്പറമ്പിലേക്ക് കെ എസ് ആര്‍ ടി സിയുടെ പുതിയ ബസ്സ് റൂട്ട് അനുവദിക്കുക, തിരക്കേറിയ ഹാജി റോഡ് ഓവുചാല്‍ നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ് എറ്റെടുക്കുക, വാര്‍ധക്യ പെന്‍ഷന്‍- വിധവ പെന്‍ഷന്‍ എന്നിവയ്ക്കുള്ള മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുക എന്നിവ ഉള്‍പെടുന്നതാണ് നിവേദനം.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ശംസുദ്ദീന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, ആരോഗ്യകാര്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍, പയ്യന്നൂര്‍ നിയോജക മണ്ഡലം എം എല്‍ എ വി കുഞ്ഞികൃഷ്ണന്‍ എന്നിവരെ സന്ദര്‍ശിച്ചു.

മണ്ഡലം വൈസ് പ്രസിഡണ്ട് പി എം അബ്ദുല്‍ ലത്തീഫ്, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശാഖാ മുസ്ലിം ലീഗ് ഉപാധ്യക്ഷനും ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് അംഗവുമായ യു അബ്ദുറഹിമാന്‍, ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി കെ വി അബൂബക്കര്‍, ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!