

കൊച്ചി: ബ്യൂട്ടി പേജന്റ് ഇംപ്രസാരിയോ മിസ് കേരള 23-ാം വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി ആറിന് രാവിലെ ഒന്‍പത് മണി മുതല്‍ ഗ്രാന്‍ഡ് ഫിനാലെ ആരംഭിക്കും. ഫൈനലില്‍ മൂന്ന് റൗണ്ടുകളിലാണ് മത്സരം നടക്കുക. സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്ഷന്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നിവയാണ് ഫൈനലിലെ റൗണ്ടുകള്‍. ഉച്ചക്ക് രണ്ട് മണിയോടെയാണ് വിജയിയെ കിരീടമണിയിക്കുക.

കേരളത്തിലെ അഭിമാനകരമായ മത്സരമായ ഇംപ്രസാരിയോ മിസ് കേരളയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സ്വയംവര സില്‍ക്‌സ് അഭിപ്രായപ്പെട്ടു. മികച്ച വസ്ത്രധാരണ ശൈലിക്ക് പ്രതിജ്ഞാബദ്ധരായ സ്വയംവര സില്‍ക്സ് വൈവിധ്യമാര്‍ന്ന വിവാഹ സാരികള്‍, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാത്തരം തുണിത്തരങ്ങളും ഉപഭോക്താക്കള്‍ക്കിയ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

റെഡ് എഫ് എം, ലൈഫ് സ്‌റ്റൈല്‍, പറക്കാട്ട് എന്നിവരാണ് സപ്പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍. നീതു ജയപ്രകാശാണ് ഔദ്യോഗിക മേക്കപ്പ് പാര്‍ട്ണര്‍. ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍ ഫൈനലിസ്റ്റുകളെ അണിയിച്ചൊരുക്കും. മത്സരാര്‍ഥികള്‍ക്ക് മുന്‍ മിസ് ഇന്ത്യ പ്രിയങ്ക ഷായാണ് ഗ്രൂമിംഗും പരിശീലനവും നല്‍കുന്നത്. അതോടൊപ്പം ഫാഷന്‍ കൊറിയോഗ്രാഫിയും പ്രിയങ്ക ഷാ കൈകാര്യം ചെയ്യുന്നു.
മിസ് കേരളയുടെ 23-ാം വര്‍ഷം അഭിമാനത്തോടെ അവതരിപ്പിക്കുമ്പോള്‍ അര്‍ഹരായ നിരവധി പെണ്‍കുട്ടികളെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ മത്സരം വേദിയൊരുക്കിയതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഇംപ്രസാരിയോ ഇവന്റ് മാര്‍ക്കറ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ഹരീഷ് ബാബു പറഞ്ഞു.
പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക് എന്നിവയ്ക്കും മത്സരാര്‍ഥികള്‍ രംഗത്തുണ്ടാകും. സമൂഹത്തിന്റെ നാനാതുറകളിലുള്ള സെലിബ്രിറ്റികളും വിദഗ്ധരുമാണ് ഫൈനലില്‍ വിധി കര്‍ത്താക്കളായെത്തുക. വിവിധ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ക്കൊപ്പം നാല് മണിക്കൂര്‍ വിനോദ പരിപാടികളും അരങ്ങേറും.
ഈ വര്‍ഷം കിരീടത്തിനായി 24 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

