പ്രവാസികളുടെ തിരിച്ചു പോക്ക്; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് എസ് വൈ എസ് പ്രവാസി സംഗമം

Web Desk
1 Min Read

മലപ്പുറം: രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായ പ്രവാസികളുടെ തിരിച്ചു പോക്കിന് ഇടപെടണമെന്നും ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.
പ്രവാസികളുടെ വാക്‌സിനേഷന്‍ രംഗത്തെ അനിശ്ചിതത്വം അവസാനിപ്പിക്കുകയും രാജ്യത്ത് ലഭ്യമായ എല്ലാ വാക്്‌സിനേഷനുകളും എല്ലാ വിദേശ രാജ്യങ്ങളിലും അംഗീകരിക്കാന്‍ ആവശ്യമായ നയതന്ത്ര ഇടപെടലുകള്‍ക്ക് വിദേശമന്ത്രാലയം തയ്യാറാകണം. ഇതോടൊപ്പം അവരുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദേശങ്ങളിലെ ക്വാറന്റൈന്‍ സംവാധാനം ലഘൂകരിക്കാനും ശ്രമങ്ങള്‍ ഉണ്ടാകണം.
മഞ്ചേരി സന്ത്വന സദനത്തില്‍ നടന്ന ഐ സി എഫ് ജി സി സി പ്രവാസി സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി കെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു.
ഐ സി എഫിന്റെ വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ കരീം ഹാജി കാലടി, ബാവ ഹാജി പെരുമണ്ണ, ഏനിക്കുട്ടി ഹാജി, ഷാഫി മുസ്ലിയാര്‍, സഈദലി സഖാഫി, റഹ്മതുല്ല സഖാഫി, അബ്ദുറഹ്മാന്‍ തലക്കടത്തൂര്‍, മുജീബ് സഖാഫി കോഡൂര്‍, അബ്ദുല്‍ മജീദ് സഖാഫി, താജുദ്ദീന്‍ സഖാഫി മുട്ടിപ്പാലം തുടങ്ങിയവര്‍ പ്രസംഗിച്ചു. വി പി എം ഇസ്ഹാഖ് സ്വാഗതവും സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!