അഭിപ്രായ വ്യത്യാസങ്ങളെ വെറുപ്പും അക്രമവുമാക്കരുതെന്ന് അബ്ദുല്‍ ഹഖീം അസ്ഹരി

Web Desk
1 Min Read

കോഴിക്കോട്: വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ഇതില്‍ ഏതെങ്കിലും വിഭാഗത്തോടൊപ്പം ചേര്‍ന്ന് ഉള്‍പ്പിരിവുകളെ കൂടുതല്‍ പൊലിപ്പിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ വെറുപ്പും അക്രമാസക്തമായ മനോഭവവുമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സുന്നി വിഭാഗങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി വ്യക്തമാക്കി. ഇസ്ലാമിക ആത്മീയതയുടെ പാരമ്പര്യ മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനം എന്ന നിലക്ക് അത്തരത്തിലുള്ള എല്ലാ സമീപനങ്ങളില്‍ നിന്നും തീര്‍ത്തും വിട്ടു നില്‍ക്കുക എന്നതാണ് കേരള മുസ്ലിം ജമാത്തിന്റെയും അനുബന്ധ സംഘടനകളുടെയും നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

city exchange


സുന്നി പ്രസ്ഥാനത്തിന്റെ അനുഭാവികളും പ്രവര്‍ത്തകരും എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരും ഈ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട അസ്ഹരി കാലുഷ്യങ്ങളെ വര്‍ധിപ്പിക്കുന്ന, വ്യക്തി- സാമൂഹിക ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകളുടെ ഭാഗമവാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും വ്യക്തികളെ തേജാവധം ചെയ്യുന്ന കുറിപ്പുകളോ പരിഹാസങ്ങളോ ഇസ്ലാമിക ആദര്‍ശത്തിലും വിശ്വാസ പ്രമാണങ്ങളിലും മുന്നോട്ട് പോകുന്നവര്‍ക്ക് യോജിച്ചതല്ലെന്നും ചൂണ്ടിക്കാട്ടി. അതു വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും അനുഗ്രഹങ്ങളെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!