അധ്യാപക പുരസ്‌കാര വിതരണവും ഇഫ്താര്‍ സംഗമവും

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജന സമിതിയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക പുരസ്‌കാര വിതരണവും മതസൗഹാര്‍ദ ഇഫ്താര്‍ സംഗമവും ഏപ്രില്‍ 23ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനില്‍ നടക്കും.

city exchange

മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബാബു വര്‍ഗീസ്, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും ചലച്ചിത്ര താരവുമായ പ്രേംകുമാര്‍, ഡോ. എന്‍ രാധാകൃഷ്ണന്‍, കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ഫ്രീഡം ഫിഫ്റ്റി ചെയര്‍മാന്‍ റസല്‍ സബര്‍മതി, വൈസ് ചെയര്‍മാന്‍ റോബര്‍ട്ട് സാം, ചലച്ചിത്ര- ടി വി താരം ലത ഷാജി, മദ്യവര്‍ജന സമിതി വനിതാ കണ്‍വീനര്‍ അനിത കോട്ടയം, ഗുരുവായൂരപ്പന്‍ അസോസിയേറ്റ്‌സ് ഡയറക്ടര്‍ അനില്‍ കുമാര്‍, മദ്യവര്‍ജന സമിതി ജില്ലാ സെക്രട്ടറി ഷാജി എന്നിവര്‍ സംസാരിക്കും. ആറ്റിങ്ങല്‍ മണിനാദം കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും.

Share This Article
Leave a Comment
error: Content is protected !!