കെ എ ടി എഫ് സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും നടത്തി

Web Desk
1 Min Read

കോഴിക്കോട്: കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

city exchange

കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ അസ്സൈനാര്‍ ഫൈസി (സമസ്ത), പാലത്ത് അബ്ദുറഹിമാന്‍ മദനി (കെ എന്‍ എം), ഫൈസല്‍ പൈങ്ങോട്ടായി (ജമാ അത്തെ ഇസ്‌ലാമി), ഡോ. ഐ പി അബ്ദുസ്സലാം (മര്‍ക്കസ്സുദ്ദഅ്‌വ), ടി കെ അഷ്‌റഫ് (വിസ്ഡം), പി കെ അബ്ദുല്‍ അസീസ് (കെ എസ് ടി യു), കെ ടി അബ്ദുല്‍ ലത്തീഫ് (കെ എച്ച് എസ് ടി യു), കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഇബ്രാഹിം മുതൂര്‍, എം പി അബ്ദുല്‍ ഖാദര്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, എ ടി സൈനുല്‍ ആബിദീന്‍, എം പി അയ്യൂബ് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും ട്രഷറര്‍ കെ മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!