രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ ഡോക്ടര്‍ റിയാദില്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk
1 Min Read

റിയാദ്: രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ ഇന്ത്യന്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറും റിയാദിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. സത്യഭാമയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയാണ്.

city exchange

ഇരുപത് വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. സത്യഭാമ ഉച്ചയ്ക്ക് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സൗദി ജര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യു കെയിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. യു എസിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. ഡോ. സത്യഭാമയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.

- Advertisement -
Ad image

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങല്‍ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Share This Article
Leave a Comment
error: Content is protected !!