ദി ഹിന്ദു കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന ആര്‍ മാധവന്‍ നായര്‍ നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്: മൂന്നു പതിറ്റാണ്ടുകാലം ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്ന ആര്‍ മാധവന്‍ നായര്‍ (71) എറണാകുളത്ത് നിര്യാതനായി. സ്റ്റേറ്റ്‌സ് മാന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

city exchange

ഭാര്യ: സുചേത നായര്‍ (റിട്ട. പി വി സി ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി). മക്കള്‍: അഞ്ജലി നായര്‍, അഞ്ജന നായര്‍.

ഏതാനും മാസം മുമ്പാണ് കോഴിക്കോട് നിന്ന് താമസം മാറ്റിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1984 മുതല്‍ ദി ഹിന്ദു കോഴിക്കോട് എഡിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
പിതാവ്: എം രാമകൃഷ്ണന്‍ നായര്‍, മാതാവ്: സരള ദേവി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!