
കെ.ടി.ആര്‍ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന കല്‍വകുന്തല തരക രാമ റാവു എന്ന കെ.ടി രാമ റാവു. തെലങ്കാനയുടെ വാണിജ്യ, വ്യവസായ,ഐ.ടി മന്ത്രി. അമേരിക്കയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി യില്‍ നിന്നും ങആഅ പഠനം പൂര്‍ത്തിയാക്കി അവിടെ കുറച്ചു വര്‍ഷം ജോലി ചെയ്തതിനു ശേഷം പിതാവിന്റെ പാതയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തെലങ്കാന മുഖ്യമന്ത്രിയും പിതാവുമായ കെ. ചന്ദ്രശേഖര റാവുവിലും കഴിവ് തെളിയിച്ച മകന്‍. മുന്‍കാലങ്ങളില്‍ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ വളരെ പിന്നില്‍ കിടന്ന സംസ്ഥാനം ഇന്ന് കഴിഞ്ഞ 3 വര്‍ഷമായി ആദ്യ 3 സ്ഥാനങ്ങളില്‍ കൊണ്ടുവന്നത് ഇദ്ദേഹത്തിന്റെ കഴിവ് ഒന്നുകൊണ്ടു മാത്രമാണ്.

അധികാരം ഏറ്റെടുത്തയുടനെ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. വ്യവസായികള്‍ക്ക് വ്യവസായം തുടങ്ങാനുള്ള കടമ്പ ലഘൂകരിച്ചു. ഇന്ന് വിദേശ കമ്പനികളില്‍ നല്ലൊരു ശതമാനം തെലങ്കാനയുടെ തലസ്ഥാനമായ ഹൈദ്രാബാദിലേക്കാണ് പോകുന്നത്.

ലോകത്തിലെ വമ്പന്‍ കമ്പനികളായ ഫേസ്ബുക്ക്, ഗൂഗിള്‍, കആങ, ഒറാക്കിള്‍, മൈക്രോസോഫ്റ്റ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവ ഇന്ന് ഹൈദ്രാബാദില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഐ.ടി യും അതിനോടാനുബന്ധ മേഖലയില്‍ 1500 കമ്പനികളിലായി 6 ലക്ഷത്തിലധികം പേര്‍ ഹൈദരാബാദില്‍ ജോലി ചെയ്യുന്നു. 1.28 ലക്ഷം കോടി രൂപയാണ് ഇന്ന് തെലങ്കാനയുടെ ഐ.ടി എക്‌സ്പോര്‍ട്ട്. ഇന്ന് ഹൈദ്രാബാദ് കൂടാതെ വാറങ്കലിലും ഐ.ടി പാര്‍ക്ക് ഉണ്ട് തെലങ്കാനക്ക് അവിടെ ഏകദേശം 2000 ല്‍ അധികം ആളുകള്‍ ജോലിചെയ്യുന്നു.
ഇന്ന് അമേരിക്കയുടെ വമ്പന്‍ കമ്പനിയായ ആപ്പിള്‍ കമ്പനിയുടെ ഓഫീസ് ഹൈദ്രാബാദില്‍ 5000 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു കൂടാതെ ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദില്‍ ആരംഭിച്ചു ഇതില്‍ 15000 ആളുകള്‍ക്ക് തൊഴിലുണ്ട് പിന്നെ ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐക്യ 1000 കോടിയുടെ നിക്ഷേപമാണ് തെലങ്കാനയില്‍ നടത്തിയത് അതിലൂടെ 2000 തോഴിലവസരങ്ങള്‍ സൃഷ്ട്ടിച്ചു. ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാള്‍, ഫുഡ് പ്രോസസ്സിംഗ് പ്ലാന്റ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ മലയാളിയായ യൂസുഫ് അലി 2500 കോടിയുടെ നിക്ഷേപവും നടത്തി. ഇങ്ങനെ ലോകത്തിലെ മികച്ച കമ്പനികളെല്ലാം ഇന്ന് തെലങ്കാനയില്‍ ഉണ്ട്.
ഇന്ന് ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ താല്പര്യമുള്ള ഏതൊരു നിക്ഷേപകനെയും റാഞ്ചി കൊണ്ടുപോകാന്‍ വിദഗ്ധനാണ് അദ്ദേഹം. കേരളത്തിലെ കിറ്റക്‌സ് അതിനൊരു ഉദാഹരണമാണ്. മറ്റു സംസ്ഥാനങ്ങള്‍ പ്രപ്പോസല്‍ അയച്ചും, ഫോണില്‍ വിളിച്ചും കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ പ്രൈവറ്റ് ജെറ്റ് വിട്ട് വ്യവസായിയെ കൂട്ടി കൊണ്ടു പോയി കാര്യം നടത്തി കരുത്ത് തെളിയിച്ചവനാണ് ഗഠഞ.
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടി ആഡംബര ഹോട്ടലില്‍ കുറെ നിക്ഷേപ സംഗമങ്ങള്‍ നടത്തിയതുകൊണ്ടോ കുറെ വിദേശ യാത്രകള്‍ നടത്തിയതുകൊണ്ടോ കാര്യമില്ല അതിനു വേണ്ട നയങ്ങള്‍ രൂപീകരിക്കുകയും അത് നിക്ഷേപകരെ ആകര്‍ഷിക്കുവാനും കഴിയണം അല്ലെങ്കില്‍ ആയുഷ്‌ക്കാലം കേരളത്തില്‍ മദ്യവും, ലോട്ടറിയും വിറ്റ് വരുമാനം കണ്ടത്തേണ്ടിവരും. അങ്ങനെ മലയാളികള്‍ അന്യ സംസ്ഥാനങ്ങളിലും, ഗള്‍ഫിലും, മറ്റു വിദേശ രാജ്യങ്ങളിലും തൊഴില്‍ തേടി പോകുന്നത് തുടരുകയും ചെയ്യും. നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ കേരളത്തിന് തെലങ്കാനയെ മാതൃകയാക്കാം.
ഒരു വ്യവസായ മന്ത്രി എങ്ങനെ നിക്ഷേപകരെ തന്റെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നു എന്ന് തെലങ്കാനയിലെ വ്യവസായ മന്ത്രിയെ കണ്ടു പഠിക്കണം. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് തെലങ്കാനയുടെയും പ്രത്യേകിച്ചു ഹൈദരാബാദിന്റെയും മുഖഛായ മാറ്റിയതില്‍ മുഖ്യ പങ്ക് വഹിച്ചത് ഈ 44 കാരനാണ്. 2 തവണ ഇന്ത്യയിലെ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡിനും, ഒരു തവണ മോസ്റ്റ് ഇന്‍സ്പിറേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി.

