ബഹിരാകാശം തൊട്ട് ഒരു മണിക്കൂര്‍ യാത്ര സുരക്ഷിതമായി ഭൂമിയിലെത്തി

Web Desk
1 Min Read

ന്യൂമെക്‌സിക്കോ: ഒറ്റ മണിക്കൂര്‍. ഭൗമാന്തരീക്ഷത്തിന്റേയും ബഹിരാകാശത്തിന്റേയും അതിരുകളിലൂടെ സഞ്ചരിച്ച് അവര്‍ ഭൂമിയില്‍ തിരികെയെത്തി. ബഹിരാകാശ ടൂറിസം കമ്പനിക്കു വേണ്ടി ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവുമാണ് യാത്ര നടത്തി പരീക്ഷിച്ചത്. ന്യൂ മെക്‌സിക്കോ സ്‌പേസ് സ്‌പോട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് സംഘം പറന്നുയര്‍ന്നത്.
സര്‍ റിച്ചാര്‍ഡ് ബ്രാന്‍സനോടൊപ്പം രണ്ടു പൈലറ്റുമാരും മൂന്നു മിഷന്‍ സ്‌പെഷ്യലിസ്റ്റുകളുമാണ് ഉണ്ടായിരുന്നത്. ബെത്ത് മോസസ്, കോളിന്‍ ബെന്നറ്റ്, ശിരിന്‍ഷ ബാന്‍ഡ്‌ല എന്നിവരാണ് ക്യാബിനലുണ്ടായത്. ഇന്ത്യന്‍ വംശജയായ 34കാരി ശിരിഷ ബാന്‍ഡല ആന്ധ്രയിലെ ഗുണ്ടൂരിലാണ് ജനിച്ചത്.
വെര്‍ജിന്‍ ഗലാക്ടെക്കിന്റെ സ്‌പേസ് പ്ലെയിനായ വി എസ് എസ് യൂണിറ്റിയിലാണ് ആറംഗ സംഘം ബഹിരാകാശത്തേക്ക് പറന്നത്.

city exchange


ആമസോണ്‍ ഉടമ ജെഫ് ബെസോസ് സ്വന്തം ദൗത്യം വിക്ഷേപിക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഒന്‍പത് ദിവസങ്ങള്‍ക്കു മുമ്പാണ് ബ്രിട്ടീഷ് സംരംഭകന്‍ ബഹിരാകാശ പദ്ധതി നടപ്പാക്കിയത്.
ശബ്ദത്തിന്റെ മൂന്നര ഇരട്ടി വേഗത്തിലായിരുന്നു പറക്കല്‍.
മോശം കാലാവസ്ഥയെ തുടര്‍ന്ന് പദ്ധതി പ്രഖ്യാപിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് നടപ്പാക്കിയത്. യു കെ സമയം 4.25ന് വി എസ് എസ് യൂീണിറ്റി ബഹിരാകാശ വിമാനം പരമാവധി ഉയരത്തില്‍ 53.5 മൈല്‍ (86 കിലോമീറ്റര്‍) ഉയരത്തിലെത്തി. ബഹിരാകാശവും ഭൂമിയുടെ അന്തരീക്ഷവും തമ്മിലുള്ള അതിര്‍ത്തി നിര്‍വചിക്കുന്ന കോര്‍മാന്‍ ലൈനിനും താഴെയാണിതെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ബഹിരാകാശത്തിന്റെ വക്കായാണ് ഇത് കണക്കാക്കുന്നത്. ബഹിരാകാശത്തു നിന്നും മടങ്ങാനായി ഭൂമിയിലേക്ക് തിരിയുന്നതിനിടയില്‍ ആറ് ക്രൂ അംഗങ്ങള്‍ക്കും ഏതാനും മിനുട്ടുകള്‍ മൈക്രോ ഗ്രാവിറ്റി അനുഭവപ്പെട്ടു.
രണ്ട് പൈലറ്റുമാരും നാല് മിഷന്‍ സ്‌പെഷ്യലിസ്റ്റുകളും ഉള്‍പ്പെടുന്ന മുഴുവന്‍ സംഘം ആദ്യമായാണ് ഇത്തരമൊരു യാത്ര നടത്തുന്നത്. വാണിജ്യ വിക്ഷേപണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് വെര്‍ജിന്‍ ഗാലക്ടിക് നിരവധി ടെസ്റ്റ് ഫ്‌ളൈറ്റുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.
ഒരു വര്‍ഷം നിരവധി ടൂറിസ്റ്റുകളെ ബഹിരാകാശത്തെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം രണ്ടര ലക്ഷം ഡോളര്‍ നല്കി അറുന്നൂറോളം പേരാണ് യാത്ര കാത്തിരിക്കുന്നത്. ജസ്റ്റിന്‍ ബീബറും ലിയനാര്‍ഡോ ഡി കാപ്രിയോയും മാത്രമല്ല മലയാളത്തിന്റെ സന്തോഷ് ജോര്‍ജ് കുളങ്ങരയും യാത്രയ്ക്ക് കാത്തിരിക്കുന്നവരിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!