
ലണ്ടന്‍: എതിരാളി വിക്ടര്‍ ലിലോവിനെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യന്‍ അമേരിക്കന്‍ സമീര്‍ ബാനര്‍ജി വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പില്‍ ആള്‍ അമേരിക്കന്‍ ഫൈനലില്‍ ചാമ്പ്യനായി. സ്‌കോര്‍: 7-5, 6-3.
സെമിയില്‍ ഫ്രാന്‍സിന്റെ സാച്ച ഗുയിമാര്‍ഡ് വെയ്ന്‍ബര്‍ഗിനെയാണ് സമീര്‍ ബാനര്‍ജി പരാജയപ്പെടുത്തിയത്. 2015ല്‍ റെയ്‌ലി ഒപെല്‍ക്കയ്ക്ക് ശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യത്തെ അമേരിക്കന്‍ ജൂനിയര്‍ ചാംപ്യനാണ് സമീര്‍ ബാനര്‍ജി. ലോകറാങ്കിംഗില്‍ പന്ത്രണ്ടാമതാണ് ഇദ്ദേഹം.

