ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റിന്റെ പുറത്താക്കിയ നടപടി തള്ളുന്നെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Web Desk
1 Min Read

തിരുവനന്തപുരം: ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബിനേയും സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി നാസര്‍കോയ തങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദേശീയ കമ്മിറ്റിയുടെ നടപടിയെ തള്ളിക്കളയുന്നുയെന്ന് ഐ എന്‍ എല്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. ജെ തംറൂഖ്, ജനറല്‍ സെക്രട്ടറി ബദര്‍ ബാലരാമപുരം
എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

city exchange

സമവായ സാധ്യതകളെ പൂര്‍ണ്ണമായും തകര്‍ക്കുകയും
പാര്‍ട്ടിയെ പിളര്‍പ്പിലെത്തിക്കുകയും ചെയ്ത ഒരു പിടി നേതാക്കളുടെ സങ്കുചിതവും പ്രതികാര പൂര്‍വ്വകവുമായ നടപടി ഇടതുപക്ഷ വിരുദ്ധവും ജനാധിപത്യ
മര്യാദകള്‍ക്ക് നിരക്കാത്തതുമാണ്. സംസ്ഥാനത്തെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും പ്രൊഫ. അബ്ദുല്‍ വഹാബിനോടൊപ്പമാണെന്ന് ബോധ്യമായിട്ടും പുറത്താക്കല്‍
നടപടിയുമായി മുന്നോട്ട് പോയ നേതാക്കള്‍ക്ക് നിഗൂഢമായ രാഷ്ട്രീയ അജണ്ടകളാണുള്ളത്.

യഥാര്‍ഥ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ അതിനെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്നും സംസ്ഥാന കമ്മിറ്റിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും പ്രഖ്യാപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!