ഓണ- പ്രണയ പശ്ചാത്തലത്തില്‍ മ്യൂസിക്കല്‍ ആല്‍ബം ‘തിരുവോണ ശലഭങ്ങള്‍’

Web Desk
1 Min Read

തിരുവനന്തപുരം: ഓണത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിലുള്ള മ്യൂസിക്കല്‍ ആല്‍ബമാണ് ‘തിരുവോണ ശലഭങ്ങള്‍’. ഓഫ്ണിക് റോയിറ്റ സംവിധാനം ചെയ്യുന്ന തിരുവോണ ശലഭങ്ങളുടെ നിര്‍മാണം. വിഷ്വല്‍ ഡ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍വഹിക്കുന്നത്.

city exchange

സാബു കൃഷ്ണ, ലക്ഷ്മി സജു, റോബിന്‍ തോമസ്, സണ്ണി അങ്കമാലി, കുമാര്‍ സെന്‍, ഹരിനന്ദന, ഗൗതം കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്ന ആല്‍ബത്തിന്റെ ഗാനരചന ശര്‍മ്മാജിയും സംഗീതം രമേശ് കെ വിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സനൂപ് എ എസ്, ഓര്‍ക്കസ്ട്രേഷന്‍: മുരളിക്രിഷ്. കുമാര്‍ സെന്‍ അസോസിയേറ്റ് ഡയറക്ടറും സണ്ണി അങ്കമാലി കലാ സംവിധാനവും റഹീം പനവൂര്‍ വാര്‍ത്താ വിതരണവും നിര്‍വഹിക്കുന്നു. അനുഗ്രഹ് പ്രസാദാണ് പോസ്റ്റര്‍ ഡിസൈനിംഗ്.

കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഓണത്തിന് ആല്‍ബം പ്രേക്ഷകരുടെ മുന്നിലെത്തും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!