ലളിതകലാ അക്കാദമി ഗ്യാലറികളില്‍ നിറകേരളം, ശില്‍പകേരളം പ്രദര്‍ശനത്തിന് തുടക്കമായി

Web Desk
1 Min Read

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി കോവിഡ് കാലത്ത് ആവിഷ്‌കരിച്ച 250 ചിത്രകലാകൃത്തുക്കള്‍ പങ്കെടുത്തനിറകേരളംക്യാമ്പിലേയും 50 ശില്പികള്‍ പങ്കെടുത്തശില്പകേരളം ക്യാമ്പിലേയും കലാസൃഷ്ടികളുടെപ്രദര്‍ശനം ആരംഭിച്ചു.

city exchange

അക്കാദമിയുടെ കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം എന്നീഗ്യാലറികളിലാണ്പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.


തിരുവനന്തപുരംവൈലോപ്പിള്ളി ആര്‍ട്ട്ഗ്യാലറിയിലെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചിത്രകാരന്‍ജി രാജേന്ദ്രന്‍ നിര്‍വഹിച്ചു.

- Advertisement -
Ad image

അക്കാദമി ചെയര്‍മാന്‍നേമം പുഷ്പരാജ്അധ്യക്ഷത വഹിച്ചു. അക്കാദമിനിര്‍വാഹകസമിതിഅംഗം കാരയ്ക്കാമണ്ഡപംവിജയകുമാര്‍സ്വാഗതം പറഞ്ഞു. മറ്റു 12 ആര്‍ട്ട് ഗ്യാലറികളിലുംപ്രശസ്തരായ കലാകൃത്തുക്കള്‍ പ്രദര്‍ശനത്തിന്റെഉദ്ഘാടനം നിര്‍വഹിച്ചു.

എല്ലാഗ്യാലറികളിലും ഒക്ടോബര്‍ 13 വരെയും തിരുവനന്തപുരം വൈലോപ്പിള്ളി ഗ്യാലറിയില്‍ രണ്ടാംഘട്ടം 15 മുതല്‍24 വരെയും പ്രദര്‍ശനം നടക്കും. രാവിലെ10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെപ്രദര്‍ശനം കാണാം.

കോവിഡ് കാലത്ത്ചിത്രകലാകൃത്തുക്കള്‍ക്ക് സാന്ത്വനമായി ആദ്യഘട്ടത്തില്‍105 ചിത്രകലാകൃത്തുക്കള്‍ക്കും രണ്ടാംഘട്ടത്തില്‍300 ചിത്രകലാകൃത്തുക്കള്‍ക്ക് 20000 രൂപയും ശില്പികള്‍ക്ക് 30000 രൂപയുംഅക്കാദമി നല്‍കിയിരുന്നു. ചിത്രകലാകൃത്തുകള്‍ക്ക് ക്യാന്‍വാസും വീടുകളില്‍ എത്തിച്ചുകൊടുത്തിരുന്നു. ചിത്രങ്ങളും ശില്പങ്ങളും വിറ്റുകിട്ടുന്ന വരുമാനം പൂര്‍ണമായും അവര്‍ക്കുതന്നെനല്‍കുമെന്ന് അക്കാദമിചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!