ഹിന്ദുത്വ തീവ്രവാദികള്‍ റൂര്‍ക്കിയില്‍ കൃസ്ത്യന്‍ പള്ളി തകര്‍ത്തു

Web Desk
1 Min Read

ഡെറാഡൂണ്‍: റൂര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളി സംഘപരിവാര്‍ തീവ്രവാദികള്‍ തകര്‍ത്തു. ഞായറാഴ്ച പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം.

city exchange

പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കുണ്ട്. സംഘപരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍, ബി ജെ പിയുടെ യുവജനവിഭാഗം തുടങ്ങിയ സംഘടനകളാണ് പള്ളി ആക്രമിച്ചത്.

വന്ദേ മാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിയിലെത്തിയ ആക്രമികള്‍ പള്ളിയില്‍ ഉണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകരെയും പ്രാര്‍ഥനക്കെത്തിയ സ്ത്രീകളെയും മര്‍ദ്ദിച്ചു.

- Advertisement -
Ad image

ഇരുമ്പുദണ്ഡുകളുമായാണ് ഇവര്‍ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയത്. കസേരകള്‍, മേശകള്‍, സംഗീത ഉപകരണങ്ങള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ആക്രമിസംഘം തര്‍ത്തിട്ടുണ്ട്. മുക്കാല്‍ മണിക്കൂറോളം അഴിഞ്ഞാടിയ തീവ്രവാദികള്‍ ചര്‍ച്ച് വളണ്ടിയറായ രജിതിനെ ക്രൂരമായി മര്‍ദിച്ചു. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ ചര്‍ച്ചിലെ പാസ്റ്ററുടെ ഭാര്യ പ്രിയോ സാധന ലന്‍സെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് 200ഓളം പേര്‍ക്കെതിരെ കേസെടുത്തു.

Share This Article
Leave a Comment
error: Content is protected !!