ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതിനിടയില്‍ യുവാക്കള്‍ പോലീസ് പിടിയിലായി. കാലടി കൈപ്പട്ടൂര്‍ ഇഞ്ചയ്ക്കക്കല അയ്യനാര്‍ക്കര വീട്ടില്‍ മനോജ് (20), മറ്റൂര്‍ പാറപ്പുറംഎടനാ വീട്ടില്‍ ഹരികൃഷ്ണന്‍ (20), ആറ്റിപ്പുഴക്കാവ് അമ്പലത്തിന് സമീപം വാടക്കയ്ക്ക് താമസിക്കുന്ന മലയാറ്റൂര്‍ ഇല്ലിത്തോട് മങ്ങാട്ട് മോളയില്‍ വീട്ടില്‍ സീന്‍സോ (18), പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.

city exchange

മാര്‍ക്കറ്റ് മേല്‍പ്പാലത്തിന് താഴെയുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ബിബിന്‍ ജോസഫിന്റെ പള്‍സര്‍ ബൈക്ക്, യുസി കോളേജിനു സമീപം ശ്രീസായിയുടെ വീട്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന ബൈക്ക്, 76000 രൂപ, 38000 രൂപ വിലവരുന്ന ഫോണുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

മോഷ്ടിച്ച ബൈക്കിലെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഇവര്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജു ദാസ്, എസ് ഐ എസ് എസ് ശ്രീലാല്‍, എസ് സി പി ഒ കെ പി സജീവ്, സി പി ഒമാരായ എന്‍ എ മുഹമ്മദ് അമീര്‍, കെ എം മനോജ്, വി എ അഫ്‌സല്‍, പി എം മുഹമ്മദ് സലിം എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!