

രാമന്തളി: 105 വര്‍ഷമായി വടക്കുമ്പാടുള്ള ഇപ്പോള്‍ രാമന്തളി മുസ്‌ലിം ജമാഅത്തിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രാമന്തളി ജി എം യു പി സ്‌കൂളിന് വേണ്ടി പുതിയ കെട്ടിടം പണിയാന്‍ നാട്ടുകാരുടെ കൂട്ടായ്മയായ ‘വികസന സമിതി’ (പരേതനായ ടി കെ അബ്ദുല്ല ഹാജി കുടുംബം സൗജന്യമായി നല്‍കിയ 20 സെന്റ് ഉള്‍പ്പെടെ) 40 സെന്റ് സ്ഥലത്തിന്റെ ആധാരം ടി ഐ മധുസൂദനന്‍ എം എല്‍ എ ഗ്രാമപഞ്ചായത്ത് പ്രസിണ്ട് വി ഷൈമയ്ക്ക് കൈമാറി.


ഇതോടനുബന്ധിച്ച് സ്‌കൂള്‍ ഹാളില്‍ വികസന സമിതി സംഘടിപ്പിച്ച പ്രൗഢോജ്ജ്വലമായ ചടങ്ങില്‍ ചെയര്‍മാന്‍ കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു നീലകണ്ഠന്‍, വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ബി പി സി പയ്യന്നൂര്‍ ബി ആര്‍ സി കെ സി പ്രകാശന്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എം പ്രഭാകരന്‍ നമ്പ്യാര്‍, പി എം ശുഹൈബ, പി എം ലത്തീഫ്, ഒ കെ ശശി, വി വി ഉണ്ണികൃഷ്ണന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പരുത്തി ഭാസ്‌കരന്‍, യു ടി സഫീര്‍, ഷറഫുന്നിസ്സ, നുസൈബ തുടങ്ങി വിവിധ മത- സാമൂഹ്യ- സാംസ്‌കാരിക – രാഷ്ട്രീയ -സന്നദ്ധ സേവന രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


സ്ഥലമെടുപ്പിനു വേണ്ടി സാമ്പത്തിക സഹായം നല്‍കിയ മുന്‍ ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചെയര്‍മാന്‍ ഉസ്മാന്‍ പ്രഭാകരന്‍ മാസ്റ്റര്‍ക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു.
കണ്‍വീനര്‍ കെ ശശീന്ദ്രന്‍ (ഹെഡ് മാസ്റ്റര്‍) സ്വാഗതവും ജലീല്‍ രാമന്തളി നന്ദിയും പറഞ്ഞു.
