Connect with us

Entertainment

വിനായകന്‍ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

Published

on


കൊച്ചി: നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് നല്‍കിയിട്ടുണ്ട്.

സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍ കെ പി, ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് പെരുന്നാളിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും പുരോഗമിക്കുക്കയാണ്.

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത, ആന്‍സണ്‍ പോള്‍ നായകനായ ഗാമ്ബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാള്‍.

പെരുന്നാളിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- പി ആര്‍ സോംദേവ്, മ്യൂസിക്- മണികണ്ഠന്‍ അയ്യപ്പാ, ഡി ഓ പി- അരുണ്‍ ചാലില്‍, സ്റ്റോറി ഐഡിയ- ഫാദര്‍ വിത്സണ്‍ തറയില്‍, ക്രിയേറ്റിവ് ഡയറക്ടര്‍- സിദ്ധില്‍ സുബ്രമണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത്, ആര്‍ട്ട് ഡയറക്ടര്‍- വിനോദ് രവീന്ദ്രന്‍, എഡിറ്റര്‍- രോഹിത് വി എസ് വാര്യത്ത്, ലിറിക്‌സ്- വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദിനില്‍ എ ബാബു, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ്- പാലായ്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്- പ്രതീഷ് ശേഖര്‍.


error: Content is protected !!