ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ചൊവ്വാഴ്ച തുടക്കം

Web Desk
1 Min Read

ദുബൈ: പ്രവാസി സാഹിത്യോത്സവ് യു എ ഇയോടനുബന്ധിച്ച് കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ചര്‍ച്ച, അഭിമുഖം, കവിയരങ്ങ്, പുസ്തക പരിചയം, ഭാഷ, വായന തുടങ്ങി വ്യത്യസ്ത സെഷനുകളിലായാണ് പരിപാടികള്‍ നടക്കുക. ചൊവ്വാഴ്ച നടക്കുന്ന മലയാളഭാഷാ സെഷനില്‍ മുരുകന്‍ കാട്ടാക്കട, മുരളി മംഗലത്ത് എന്നിവര്‍ സംബന്ധിക്കും.

city exchange

ബുധനാഴ്ച നടക്കുന്ന കവിയരങ്ങയില്‍ കല്പറ്റ നാരായണന്‍, പി ശിവപ്രസാദ്, രാജേഷ് ചിത്തിര, ഷാജി ഹനീഫ്, മുനീര്‍ കെ ഏഴൂര്‍, സൈഫുദ്ധീന്‍ തൈക്കണ്ടി, സഹര്‍ അഹമ്മദ്, ദിനേശ് ചൊവ്വാണ, ബഷീര്‍ മുളിവയല്‍, അന്‍വര്‍ അബൂബക്കര്‍ എന്നിവര്‍ കവിതകള്‍ ആലപിക്കും. വ്യാഴം നടക്കുന്ന ഡിജിറ്റല്‍ വായാനാ സെഷനില്‍ എം ലുഖ്മാന്‍ അവതരണം നടത്തും. വെള്ളിയാഴ്ച ചര്‍ച്ച, അഭിമുഖം, പുസ്തക പരിചയം തുടങ്ങി സെഷനുകള്‍ നടക്കും. നവംബര്‍ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ സൂം, യു ട്യൂബ് വഴിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!