

കോഴിക്കോട്: പെരുവയലില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെയും രക്ഷപ്പെടുത്തി.

വെണ്‍മാറ അരുണിന്റെ വീടാണ് തകര്‍ന്നത്. പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു.

രക്ഷപ്പെടുത്തിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് പരിക്കേറ്റവരുള്ളത്.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊല്‍ക്കത്ത സ്വദേശികള്‍ ആണ് അപകടത്തില്‍പെട്ട തൊഴിലാളികളെല്ലാം. അസാര്‍ ഹുസൈന്‍, നസീം ഖാന്‍, അസതുല്‍, ഫിറോസ് ഖാന്‍, റജബ്, ജാമില്‍, മുബാറക്ക്, റന എന്നിവരാണ് അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കുടങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു.

