നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ഗാങ്ങിലെ രണ്ട് പേര്‍ കൂടി എം ഡി എം എയുമായി പിടിയില്‍

Web Desk
1 Min Read

കൊച്ചി: അര്‍ദ്ധ രാത്രിയില്‍ ന്യൂജനറേഷന്‍ ബൈക്കില്‍ നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന പേരില്‍ ബൈക്ക് റൈഡ് നടത്തി വന്നിക്കുന്ന ഗ്യാങ്ങിലെ രണ്ട് പേര്‍ കൂടി എം ഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വെളുത്തേടത്ത് വീട്ടില്‍ വിനോദ് (അപ്പൂജി- 37), പാലാരിവട്ടം തമ്മനം സ്വദേശി തിട്ടയില്‍ വീട്ടില്‍ അലന്‍ അഗസ്റ്റിന്‍ (26) എന്നിവരാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും എക്‌സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരില്‍ നിന്ന് 6.2 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

city exchange

ഇവര്‍ മയക്ക് മരുന്ന് കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷന്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍മയക്ക് മരുന്ന് കേസുകളില്‍ പ്രതികളായ ഇവര്‍ ഇരുവരും ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമായാണ്.

അര്‍ദ്ധരാത്രിയില്‍ നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് എന്ന പേരില്‍ ബൈക്ക് റൈഡേഴ്‌സ് എന്ന വ്യാജേന മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന രണ്ടംഗ സംഘത്തെ കുറിച്ചുള്ള എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു. മയക്ക് മരുന്ന് കൈമാറി ശരവേഗത്തില്‍ കുതിച്ച് പാഞ്ഞുപോകുന്നതായിരുന്നു ഇവരുടെ രീതി. ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ചിരുന്ന എക്‌സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം രാത്രി പന്ത്രണ്ട് മണിയോട് കൂടി മയക്ക് മരുന്ന് കൈമാറുവാന്‍ എത്തിയ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ബൈക്ക് ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എന്‍ ഡി ടോമി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!