പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന കേസില്‍ രണ്ടുപേര്‍ റിമാന്റില്‍

Web Desk
0 Min Read

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന കേസില്‍ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് ബംഗാളി യുവാക്കളെ റിമാന്റ്് ചെയ്തു. മൂര്‍ഷിദാബാദ് സ്വദേശികളായ സമീന്‍ അക്തര്‍ (19), മുസ്താക്കിന്‍ മണ്ഡല്‍ (23) എന്നിവരെയാണ് റിമാന്റ് ചെയ്തത്.

city exchange

പെണ്‍കുട്ടികളെ മൂര്‍ഷിദാബാദില്‍ വച്ച് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചാണ് ദേശം പുറയാര്‍ എത്തിച്ചത്. പെണ്‍കുട്ടികളെ സംശയാസ്പദമായി കണ്ട സാഹചര്യത്തില്‍ പൊലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുസ്താക്കിന്‍ മണ്ടലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ് ഐമാരായ സി ആര്‍ ഹരിദാസ്, ജയന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!