
കൊച്ചി: ബ്ലും ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിച്ച് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ‘ഫോര്‍’ സിനിമയിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മഞ്ഞു തുള്ളികള്‍…’ എന്നു തുടങ്ങുന്ന ഗാനം ബി ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്കി നജീം അര്‍ഷാദാണ് ആലപിച്ചിരിക്കുന്നത്.


‘മാസ്‌ക്’ എന്ന ചിത്രത്തിന് ശേഷമുള്ള സുനില്‍ ഹനീഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണിത്. അമല്‍ ഷാ, ഗോവിന്ദ് പൈ, മിനോന്‍, ഗൗരവ് മേനോന്‍, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മലയാളത്തിലെ അതുല്ല്യ നടന്‍ സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ കാണാം. ഇവരെ കൂടാതെ ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലെന്‍സിയര്‍, റോഷന്‍ ബഷീര്‍, പ്രശാന്ത് അലക്സാണ്ടര്‍, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാല്‍, സ്മിനു, ഷൈനി സാറ, മജീദ് എന്നിവരും അഭിനയിക്കുന്നു. വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോറിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍: സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസൈനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, എ എസ് ദിനേശ്.

