

ദോഹ: റമദാനില്‍ സ്വകാര്യ മേഖലയില്‍ ജോലി സമയം ആഴ്ചയില്‍ പരമാവധി 36 മണിക്കൂറായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, മറ്റു മാസങ്ങളില്‍ പരമാവധി ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂറായിരിക്കുമെന്നും ഒരു ദിവസം എട്ടു മണിക്കൂറായിരിക്കുമെന്നും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
