വിജയ് സേതുപതിയുടെ ‘കടൈസി വ്യവസായി’ ഫെബ്രുവരി 11നു റിലീസ്

Web Desk
1 Min Read

ചെന്നൈ: നടന്‍ വിജയ് സേതുപതിയെ നായകനാക്കി ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ മണികണ്ഠന്‍ ഒരുക്കുന്ന ചിത്രം ‘കടൈസി വ്യവസായി’ ഫെബ്രുവരി 11ന് തിയേറ്ററുകളിലെത്തും. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിക്കുന്നില്ല.

city exchange

കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് മണികണ്ഠന്‍. ആണ്ടവന്‍ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം 85കാരനായ നല്ലാണ്ടി എന്ന കര്‍ഷകന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രിവ്യു ഷോക്കു തന്നെ ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. വിജയ് സേതുപതിയുടെ കൂടുതല്‍ തമാശ രംഗങ്ങള്‍ ഉള്ള ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങളും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.

വിജയ് സേതുപതിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ വിജയ് സേതുപതി പ്രൊഡക്ഷന്‍സ് അതിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. യോഗി ബാബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജുംഗ, മാമനിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കെ, 2018ല്‍ ചിത്രീകരിച്ച ചിത്രമാണ് ഇത്.

- Advertisement -
Ad image

എം മണികണ്ഠന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചതാണ് കടൈസി വ്യവസായി, കര്‍ഷകരുടെ യഥാര്‍ഥ ജീവിതവും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമൊക്കെ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നു. എന്നും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ മണികണ്ഠന്റെ ഈ ചിത്രവും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥ പറയുമെന്നുറപ്പ്.

സംഗീതം- സന്തോഷ് നാരായണ്‍, റിച്ചാര്‍ഡ് ഹാര്‍വി, എഡിറ്റര്‍- ബി അജിത്കുമാര്‍, ആര്‍ട്ട് ഡയറക്ടര്‍: തോട്ട ധരണി, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, ലിറിക്സ്- അറിവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം ശിവകുമാര്‍, സൗണ്ട് മിക്‌സിങ് : എം ആര്‍ രാജകൃഷ്ണന്‍, വാര്‍ത്താ പ്രചരണം: പ്രതീഷ് ശേഖര്‍

Share This Article
Leave a Comment
error: Content is protected !!