വയനാട് ദുരന്തം: വീട് നിര്‍മിക്കാന്‍ 3 കോടി വാഗ്ദാനവുമായി കോഴിക്കോട്ടെ ദി ബിസിനസ് ക്ലബ്

Web Desk
2 Min Read

കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടില്‍ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പൊന്‍ ഒരുങ്ങുന്നു.

city exchange

പ്രാഥമിക ഘട്ടത്തില്‍ വീട് നഷ്ടപ്പെട്ട 40 പേര്‍ക്ക് വീട് നിര്‍മ്മിക്കാനാണ് തീരുമാനം. ആദ്യ ഗഡുവായി 3 കോടി രൂപ ചിലവഴിക്കും. ഇതിനായി ടി ബി സി വയനാട് റസ്‌ക്യൂ കമ്മിറ്റി രൂപീകരിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക യോഗം വൈ എം സി എ കോസ് റോഡ് മറീന റസിഡന്‍സിയില്‍ ചേര്‍ന്നു.

ടി ബി സി പ്രസിഡന്റ് എ കെ ഷാജി (മൈജി) അധ്യക്ഷത വഹിച്ചു. തിരച്ചില്‍ പൂര്‍ണമാകുന്ന മുറയ്ക്ക് വീട് നഷ്ടപ്പെട്ടവരുടെ യഥാര്‍ഥ ചിത്രം സംസ്ഥാന സര്‍ക്കാറിന് ലഭിക്കും. ഇതിന് ശേഷം ടി ബി സി നിര്‍മ്മിക്കുന്ന വീട് സംബന്ധിച്ചുള്ള വിവരങ്ങള്‍ വയനാട് ജില്ലാ കളക്ടറെ ധരിപ്പിക്കും.

‘ഭക്ഷണം, വസ്ത്രം മറ്റ് അവശ്യ സാധനങ്ങള്‍ നാടിന്റ നാനാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസ്ഥ മാറി സുരക്ഷിതമായ ഇടം കണ്ടെത്തണമെന്ന ആവശ്യം ഉയരും. സര്‍ക്കാറിന്റെയോ മറ്റ് സന്നദ്ധ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥലം സൗജന്യമായി അനുവദിച്ചു കിട്ടുന്നതോടെ വാഗ്ദാനം ചെയ്ത വീടുകള്‍ നിര്‍മ്മിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് കൈമാറും- ടി ബി സി പ്രസിഡന്റ് എ കെ ഷാജി പറഞ്ഞു.

- Advertisement -
Ad image

സമാന മനസ്‌ക്കരെ ചേര്‍ത്ത് പിടിച്ച് സാധിക്കുമെങ്കില്‍ 100 വീടുകള്‍ വരെ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടി ബി സി ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ മെഹറൂഫ് മണലൊടി (ജി-ടെക്) പറഞ്ഞു.

വിലങ്ങാട് മണ്ണിടിച്ചിലില്‍ ദുരിതം നേരിട്ട കച്ചവടക്കാര്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് മുന്‍ പ്രസിഡന്റ് കൂടിയായ ട്രഷറര്‍ കെ വി സക്കീര്‍ ഹുസൈന്‍ (മെര്‍മര്‍ ഇറ്റാലിയ) പറഞ്ഞു.

എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് (പദ്ധതി ചെയര്‍മാന്‍), ഷുക്കൂര്‍ കിനാലൂര്‍, ജലീല്‍ മെറാള്‍ഡ (പദ്ധതി വൈസ് ചെയര്‍മാന്‍മാര്‍), ആര്‍ ജലീല്‍ മലബാര്‍ ഗോള്‍ഡ് (ടി ബി സി ചാരിറ്റി ക്യാബിനറ്റ് ചെയര്‍മാന്‍), എം മുജീബ് റഹ്മാന്‍ എമിന്‍ ഗോള്‍ഡ്, സന്നാഫ് പാലക്കണ്ടി (ക്യാബിനറ്റ് സെക്രട്ടറിമാര്‍) ഉള്‍പ്പെട്ടതാണ് കമ്മിറ്റി.

കമ്മിറ്റി ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും ആരംഭിച്ചു.

Share This Article
Leave a Comment
error: Content is protected !!