

മലപ്പുറം: മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജനയുടെ വിവാഹം തവനൂരിലെ വൃദ്ധമന്ദിരത്തില്‍ നടക്കും. മെയ് 22നാണ് വിവാഹം. തിരുവനന്തപുരം പി ടി പി നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് നിരഞ്ജനയെ വിവാഹം ചെയ്യുന്നത്.

ശ്രീരാമകൃഷ്ണനും കുടുംബവും സാധാരണ സന്ദര്‍ശിക്കാറുള്ള വൃദ്ധമന്ദിരമാണ് തവനൂരിലേത്. ഓണം ഉള്‍പ്പെടെ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം സാമൂഹികനീതി വകുപ്പിനു കീഴിലുള്ള വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് പി ശ്രീരാമകൃഷ്ണനും കുടുംബവും ആഘോഷിക്കാറുള്ളത്. അതുകൊണ്ടുന്നെ അവിടുത്തെ അന്തേവാസികളുമായുള്ള മാനസിക അടുപ്പത്തെ തുടര്‍ന്നാണ് തന്റെ വിവാഹം വൃദ്ധമന്ദിരത്തിലാണ് നടത്തേണ്ടതെന്ന് നിരഞ്ജന തീരുമാനിച്ചതെന്നാണ് വിവരം.

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച് ആര്‍ വിഭാഗത്തിലല്‍ ജോലി ചെയ്യുന്ന നിരഞ്ജന എം ബി എയ്ക്ക് പഠിക്കുമ്പോള്‍ സീനിയറായിരുന്നു സംഗീത്.

