ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് ഭാര്യ

Web Desk
2 Min Read

കോഴിക്കോട്: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് കാണിച്ച് ഭാര്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തലക്കുളത്തൂര്‍ അന്നശ്ശേരി കോളിയോട്ട് താഴം സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

city exchange

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ
കത്തിയുമായി കടന്നു വന്ന് കഴുത്ത് മുറുകി പിടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്റെ കൈ തട്ടി മാറ്റുന്നതിനിടയില്‍ കൈക്ക് പരിക്കേറ്റതായും തുടര്‍ന്ന് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നാലെ ഭര്‍ത്താവ് കൊലവിളിയുമായി എത്തി. ഈ അവസരത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ഭര്‍ത്താവ് ആക്രോശിച്ചു.
ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി. തുടര്‍ന്ന് ആളുകള്‍ അടുത്ത് എത്തി എന്ന് മനസ്സിലാക്കിയ ഭര്‍ത്താവ് ഈ സമയം സ്വന്തം വീട്ടില്‍ മുറിയില്‍ കതകടച്ചിരുന്നു.
അര മണിക്കൂറിന് ശേഷം ഭര്‍ത്താവ് മുറിയില്‍ നിന്നും പുറത്തേക്ക് വന്നു. അപ്പോഴേക്കും വിവരം അന്വേഷിക്കാന്‍ എത്തിയ സഹോദരന്റെ മകനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. വീണ്ടും മുറിയില്‍ പോയി സ്വയം ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിക്കുകയാണ് ഉണ്ടായത്.

വിവരം അറിഞ്ഞ് എലത്തൂര്‍ പൊലീസ് സ്ഥലത്ത് എത്തി, ഭര്‍ത്താവിനെ ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെ ഭാര്യയാണ് ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിച്ചതെന്ന് അവിടെ കൂടി നിന്നവരോടും പിന്നീട് പൊലീസിനോടും പറഞ്ഞു. പൊലീസ് എത്തും മുന്‍പേ ചോര കാണിച്ച് തന്നെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് തന്റെ പേരില്‍ കേസുണ്ടെന്ന് അറിയുന്നത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കഴുത്തിന് നേരെ കത്തി കാണിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കത്തി കൊണ്ട് മുറിവേറ്റതിനാല്‍ വ്യാഴാഴ്ച ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

- Advertisement -
Ad image

ഒരു മാസം മുന്‍പ് ഭര്‍ത്താവ് തന്നെയും മകളെയും മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ കേസ് ഇപ്പോള്‍ നിലവിലുണ്ട്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞത് മുതല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും പീഡനം അനുഭവിക്കുകയാണെന്ന് വീട്ടമ്മ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയും വരെ പോരാടും.

ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രി, ഡി ജി പി, പ്രതിപക്ഷ നേതാവ്, വനിത കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!