പത്രപ്രവര്‍ത്തക യൂണിയന്‍ അനുശോചിച്ചു

Web Desk
1 Min Read

കൊച്ചി: ഇന്ത്യയിലെ ആദ്യ പ്രസ് ക്ലബ്ബായ എറണാകുളം പ്രസ്‌ക്ലബിന്റെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്കുവഹിച്ച ഒരാളാണ് എം എം ലോറന്‍സെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും എറണാകുളം പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

city exchange

ദേശാഭിമാനിയിലും നവലോകത്തിലും മാധ്യമ പ്രവര്‍ത്തനം നടത്തിയ ലോറന്‍സ് പ്രസ്‌ക്ലബിന്റെ അന്‍പതാം വാര്‍ഷികത്തില്‍ സ്ഥാപക അംഗമെന്ന നിലയില്‍ കേക്ക് മുറിച്ചുള്ള ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അര്‍ഹതപ്പെട്ട പെന്‍ഷന്‍ തനിക്ക് വേണമെന്ന ആവശ്യവും ലോറന്‍സ് പല യൂണിയന്‍ സദസുകളിലും പങ്കുവെച്ചിരുന്നു.

ലോറന്‍സിന്റെ നിര്യാണത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ജില്ലാ സെക്രട്ടറി എം ഷജില്‍ കുമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!