വേള്‍ഡ് ഫൂട്ട് വോളി: ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി

Web Desk
1 Min Read

കോഴിക്കോട്: 2023 ഫെബ്രുവരി 17 മുതല്‍ 21 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 25-ാമത് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ക്യാമ്പ് മുന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ഉദ്ഘാടനം ചെയ്തു.

city exchange

കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍ മുഖ്യാതിഥിയായി. ടി എം അബ്ദുറഹിമാന്‍, കെ വി അബ്ദുല്‍ മജീദ്, എം മുജീബ് റഹ്മാന്‍, വി പി അബ്ദുല്‍ കരീം, ഖയിസ് മുഹമ്മദ്, ആര്‍ ജയന്ത് കുമാര്‍, എം എ സാജിദ്, അമല്‍ സേതുമാധവന്‍, വിപിന്‍ ബാലകൃഷ്ണന്‍, രമണ്‍ രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

ഓര്‍ഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സി പി എ റഷീദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!