ലോക സ്‌ട്രോക്ക് ബോധവത്ക്കരണ ദിനാചരണം നടത്തി

Web Desk
1 Min Read

കോഴിക്കോട്: നിഖില ഫൗണ്ടേഷനും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി ലോക സ്‌ട്രോക്ക് ബോധവല്‍ക്കരണ ദിനാചരണം നടത്തി. എം സി സി ഏവി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

നിഖില ഫൗണ്ടേഷന്‍ പ്രസിഡണ്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. മലാപറമ്പ് പെയിന്‍ ആന്‍ഡ് പാലിറ്റിവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രേമഗിരി ഇ, എം സി സി ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ഷിനോയ് ജെസിന്ത്, കോഴിക്കോട് ജില്ല റെഡ് ക്രോസ് മാനേജിങ് കമ്മിറ്റി അംഗം സിന്ധു സൈമണ്‍, കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം രക്ഷാധികാരി സി പി എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബീച്ച് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് റിജോഷ് സ്‌ട്രോക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അനുരാധ പി ആര്‍ സ്വാഗതവും ഷാജഹാന്‍ നടുവട്ടം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!