
കൊച്ചി: വികവര്‍ എന്ന പേരില്‍ ലൈഫ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനം നല്‍കി വരുന്ന കേരളം ആസ്ഥാനമായുള്ള ഇന്‍ഷുറന്‍സ് ബ്രോക്കറായ യെല്ല ഇന്‍ഷുറന്‍സ് 250 കോടി പ്രീമിയം ലക്ഷ്യത്തോടെ ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ജനറല്‍ ഇന്‍ഷുറന്‍സ് സേവനം ആരംഭിക്കും.

വിജയ്കുമാറും അരുണ്‍ മോഹനനും ചേര്‍ന്ന് സ്ഥാപിച്ച വികവര്‍ ബ്രാന്‍ഡിന് കീഴിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തെ നയിക്കുന്നതിനായി ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 15 വര്‍ഷത്തിലെറെ പരിചയമുള്ള യു എസ് ഫയ്സിനെ സഹസ്ഥാപകനാക്കി ശക്തമായ ടീം രൂപീകരിച്ചു.

കമ്പനിയുടെ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി വിതരണ, സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് വന്‍തോതില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. വികവര്‍ ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നല്‍കുന്നതിനായി ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും പ്രയോജനപ്പെടുത്തും. ‘ഇന്‍ഷുറന്‍സ് ബിസിനസില്‍ സാങ്കേതികവിദ്യ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന് വികവര്‍ ബ്രാന്‍ഡിന് കീഴിലുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും നിക്ഷേപിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ യെല്ലാ സ്ഥാപകനും സി ഇ ഒയുമായ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ലൈഫ് ആന്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ വൈദഗ്ധ്യം കൊണ്ട് ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമഗ്രമായ ഇന്‍ഷുറന്‍സ് സേവനങ്ങളാണ് വികവര്‍ വാഗ്ദാനം ചെയ്യുന്നത്.

