യൂത്ത് ഫോറം ഹെല്‍ത്ത് ക്യാമ്പയിന് തുടക്കം

Web Desk
1 Min Read

ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തര്‍ നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഹെല്‍ത്തി മൈന്റ്‌സ്, ആക്ടീവ് ലൈഫ്, ഇന്‍സ്‌പെയറിംഗ് യൂത്ത് ഹെല്‍ത്ത് ക്യാമ്പയിന് തുടക്കം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളില്‍ ആരോഗ്യബോധം വളര്‍ത്തുക, ശാരീരികവും മാനസികപരവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

city exchange

ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് അസ്ലം തൗഫീഖ് എം ഐ, നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ് ജി നായര്‍, റേഡിയോ മലയാളം സി ഇ ഒയും ഡയറക്ടറുമായ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ താനൂര്‍, നസീം ഹെല്‍ത്ത് കെയര്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ അഷ്‌റഫ്, റഖീബ് മേലാറ്റൂര്‍, ഷാക്കിര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാമ്പയിന്‍ ലോഗോ പ്രകാശനവും നടന്നു. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും യുവജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രചോദിപ്പിക്കുന്നതിനും ക്യാമ്പയിന്‍ സഹായകമാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 10ന് ആരംഭിച്ച ക്യാമ്പയിന്‍ നവംബര്‍ 20 വരെ നീണ്ടുനില്‍ക്കും. ഹാഫ് മില്യണ്‍ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച്, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവത്ക്കരണ സെഷനുകള്‍ എന്നിവ ഹെല്‍ത്ത് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!