സിനിമയുടെയും സംഗീതത്തിന്റെയും മാന്ത്രിക സായാഹ്നമൊരുക്കി സെഡ് ടോക്‌സ് സീസണ്‍ 5

Web Desk
1 Min Read

ദോഹ: സിനിമയുടെയും സംഗീതത്തിന്റെയും മാസ്മരികത ഒരുമിപ്പിച്ച് ദോഹയിലെ പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ സായാഹ്നം സമ്മാനിച്ച് സെഡ് മീഡിയ സംഘടിപ്പിച്ച സെഡ് ടോക്‌സ് സീസണ്‍ 5 – ട്യൂണ്‍ ആന്റ് ടേക്ക് ശ്രദ്ധേയമായി. മലയാള സിനിമയിലെ പ്രമുഖ സംവിധായകന്‍ കമലും പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗറും അതിഥികളായെത്തിയ പരിപാടി ദോഹ അബുഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ക്യാമ്പസിലുള്ള അല്‍ ഖമര്‍ ഹാളില്‍ അരങ്ങേറി.

city exchange

ദോഹയിലെ വിവിധ മേഖലകളില്‍ നിന്നുള്ള സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രേക്ഷകരും പരിപാടിയില്‍ പങ്കെടുത്തു.

സെഡ് മീഡിയ ഡയറക്ടര്‍ ഷാനവാസ് ബാവയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം സ്വാഗതം ആശംസിച്ചു. സെഡ് മീഡിയ ഡയറക്ടര്‍ ഫെമിന ഹക്കീം മോഡറേറ്ററായി. മലയാള സിനിമയുടെയും സംഗീതത്തിന്റെയും പിന്നാമ്പുറ അനുഭവങ്ങള്‍, അവിസ്മരണീയമായ ഓര്‍മകള്‍, കലാജീവിതത്തിലെ വേറിട്ട അനുഭവങ്ങള്‍ എന്നിവ അതിഥികളുമായി പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!