കേരള ഡിസൈന്‍ കോണ്‍ക്ലേവിന് തുടക്കമായി

Web Desk
2 Min Read

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി) കേരള റീജിയണല്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള ഡിസൈന്‍ കോണ്‍ക്ലേവ് 2.0 കളമശ്ശേരി ചക്കോളാസ് പവിലിയനില്‍ ആരംഭിച്ചു. വൈകിട്ട് നടന്ന ഡിസൈന്‍ അസംബ്ലി തൃത്താല എം എല്‍ എ വി ടി ബല്‍റാമും കോഴിക്കോട് നോര്‍ത്ത് മുന്‍ എം എല്‍ എയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സിന്റെ ഓണററി ഫെലോയുമായ എ പ്രദീപ്കുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

city exchange

വാസ്തുവിദ്യ, ഇന്റീരിയര്‍ ഡിസൈന്‍, കല, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ സമ്പന്നമായ പാരമ്പര്യം കേരളത്തെ ഡിസൈനിന്റെ തലസ്ഥാനമാക്കി മാറ്റുന്നതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സ് നാഷണല്‍ ഓണററി സെക്രട്ടറി അന്‍ഷുമാന്‍ ശര്‍മ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിനൊപ്പം ഡിസൈന്‍ രംഗത്തും കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ കോണ്‍ക്ലേവ് 2.0 കേരള ഡിസൈന്‍ അസംബ്ലിയില്‍ ഫാത്തി രഹ്ന കല്ലിങ്ങല്‍ മോഡറേറ്ററായിരുന്നു. വി ടി ബല്‍റാം എം എല്‍ എ, മുന്‍ എം എല്‍ എ എ പ്രദീപ് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സ് കേരള ചാപ്റ്റര്‍ ചെയര്‍ പേഴ്‌സണ്‍ ചിത്ര നായര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സ് നാഷണല്‍ ഓണററി ട്രഷറര്‍ സുനിത വര്‍ഗ്ഗീസ്, എന്‍ ഇ സി അംഗങ്ങളായ പ്രശാന്ത് സുത്താരിയ, ഗണേഷ് കുമാര്‍ വാബ്ലെ, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിനി, ലൈഫ് മിഷന്‍ മുന്‍ സി ഇ ഒയും കേരള ടൂറിസം മുന്‍ ഡയറക്ടറും ശുചിത്വ മിഷന്‍ മുന്‍ ഡയറക്ടറുമായ യു വി ജോസ്, ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്സണും ഡിസൈന്‍ കംബൈന്‍ ആര്‍ക്കിടെക്ട് ആന്‍ഡ് പാര്‍ട്ണറുമായ മോണോലിറ്റ ചാറ്റര്‍ജി, ഐ ഐ എ നാഷണല്‍ കൗണ്‍സില്‍ അംഗവും ആര്‍ക്കിടെക്ട്‌സ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രതിനിധിയുമായ വിനോദ് സിറിയക്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ കണ്‍ട്രി ഹെഡും നൈപുണ്യ വികസന വിദഗ്ധനുമായ ഫിലിപ്പ് തോമസ്, വേദ ലൈറ്റിങ് ഡിസൈന്‍ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡിസൈനറുമായ രഞ്ജിത് കര്‍ത്ത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

‘ഡിസൈനിങ് കേരളം റൂട്ടഡ്, റെസ്പോണ്‍സിബിള്‍ റെസിലിയന്റ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യവസായ മേഖലയിലുള്ളവര്‍, ഭരണരംഗത്തെ പ്രതിനിധികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

- Advertisement -
Ad image

പാരമ്പര്യ വിജ്ഞാനരീതികളെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, ശില്‍പശാലകള്‍ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!