സൗഹൃദത്തിന്റെ സ്‌നേഹമഴയായ് ‘ഴ’ എത്തുന്നു; ചങ്ങാതി പാട്ടുമായി വിനീത് ശ്രീനിവാസന്‍

Web Desk
1 Min Read

കൊച്ചി: മലയാളികളുടെ പ്രിയ പാട്ടുകാരന്‍ വിനീത് ശ്രീനിവാസനും യുവഗായകന്‍ അമല്‍ സി അജിത്തും ചേര്‍ന്ന് പാടിയ ‘ഴ’യിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. എഴുത്തുകാരന്‍ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമാണ് ഇത്.

city exchange

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ’. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹൃത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’യുടെ കഥ വികസിക്കുന്നത്.

തമാശയും സസ്‌പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.

അഭിനേതാക്കള്‍- മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ്, നൈറാ നീ ഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷ്മി പ്രിയ, രാജേഷ് ശര്‍മ്മ, ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി എം, അനുപമ വി പി.

- Advertisement -
Ad image

ബാനര്‍- വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം- ഗിരീഷ് പി സി പാലം, നിര്‍മ്മാണം- രാജേഷ് ബാബു കെ ശൂരനാട്, സംഗീതം- രാജേഷ് ബാബു കെ, എഡിറ്റര്‍- പ്രഹ്ലാദ് പുത്തന്‍ചേരി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

Share This Article
Leave a Comment
error: Content is protected !!