ഫലസ്തീന്‍ ആക്ഷന്‍ പ്രതിഷേധത്തിനിടെ യു കെയില്‍ 492 പേര്‍ അറസ്റ്റില്‍

Web Desk
1 Min Read

ലണ്ടന്‍: ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് ഫലസ്തീന്‍ ആക്ഷന്‍ നടത്തിയ റാലിയില്‍ 492 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് പൊലീസ് പ്രഖ്യാപിച്ചു. ഫലസ്തീന്‍ ആക്ഷനെ ജൂലായിലില്‍ യു കെ ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചിരുന്നു.

city exchange

സിനഗോഗ് ആക്രമണത്തെത്തുടര്‍ന്ന് ഈ വാരാന്ത്യത്തില്‍ വീട്ടില്‍ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് മറുപടിയായി മാഞ്ചസ്റ്ററിലെ സിനഗോഗ് ആക്രമണ പ്രതികാര ആക്രമണങ്ങളില്‍ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് പൊലീസ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്നോട്ട് പോകാനുള്ള ഉദ്ദേശ്യം സംഘാടകര്‍ ആവര്‍ത്തിച്ചു.

488 പേര്‍ നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അറസ്റ്റിലായ ഏറ്റവും പ്രായം കുറഞ്ഞത് 18 വയസ്സും മുതിര്‍ന്നയാള്‍ 89 വയസ്സുമുള്ളവരാണ്.

പോലീസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് 297 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ബാക്കിയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!