ദാന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നാലാമത് ശാഖ നുഐജയില്‍

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ദാന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നാലാമത് ശാഖ ബുധനാഴ്ച വൈകിട്ട് അഞ്ചിന് നുഐജയില്‍ പ്രവര്‍ത്തനം തുടങ്ങും. നുഐജ ഓള്‍ഡ് മാമൂറ കോംപ്ലക്‌സിലാണ് മൂവായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ദാനയുടെ ഖത്തറിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നത്.

city exchange

കഴിഞ്ഞ ഏഴ് വര്‍ഷമായി ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ദാന ഹൈപ്പര്‍ മാര്‍ക്കറ്റിന് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!