കുട്ടികള്‍ക്കായുള്ള റിയാദ മെഡിക്കല്‍ സെന്ററിന്റെ ‘ജൂനിയര്‍ കെയര്‍’ ബാക്ക് ടു സ്‌കൂള്‍’ ക്യാമ്പെയ്ന്‍ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: വേനലവധിക്ക് ശേഷം കുട്ടികള്‍ അധ്യയന കാലത്തേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍, കുട്ടികളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി റിയാദ മെഡിക്കല്‍ സെന്റര്‍ ‘റിയാദ ജൂനിയര്‍ കെയര്‍’ എന്ന പ്രത്യേക ആരോഗ്യപരിചരണ പദ്ധതി ആരംഭിച്ചു.

city exchange

സെപ്റ്റംബര്‍ 30 വരെ നടക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് സൗജന്യ പീഡിയാട്രിക് കണ്‍സള്‍ട്ടേഷനും പീഡിയാട്രിക് വിഭാഗവുമായി ബന്ധപ്പെട്ട ലബോറട്ടറി, റേഡിയോളജി സേവനങ്ങള്‍ക്ക് 30 ശതമാനം ഇളവും ലഭിക്കും.

അവധിക്കാലത്തിന് ശേഷം സ്‌കൂള്‍ ദിനചര്യയിലേക്ക് മടങ്ങുമ്പോള്‍ കുട്ടികളുടെ ഉറക്കക്രമം, ഭക്ഷണശീലം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. കൂടാതെ, സ്‌കൂള്‍ അന്തരീക്ഷത്തില്‍ സാധാരണയായി കാണപ്പെടുന്ന വിവിധ കാലാനുസൃതമായ അസുഖങ്ങളിലേക്കുള്ള സമ്പര്‍ക്കവും വര്‍ധിക്കാം. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും, നേരത്തെ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാനും മാതാപിതാക്കള്‍ക്ക് വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം തേടാനുള്ള അവസരമാണ് ‘റിയാദ ജൂനിയര്‍ കെയര്‍’ ഒരുക്കുന്നത്.

റിയാദ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രിക് വിഭാഗം മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് സ്‌കൂള്‍, ജോലി സമയങ്ങള്‍ക്കനുസരിച്ച് സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ക്രമീകരിക്കാം. കൂടാതെ റിയാദ മെഡിക്കല്‍ സെന്ററില്‍ സൗജന്യ വാലെറ്റ് പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്.

- Advertisement -
Ad image

രോഗ പ്രതിരോധനത്തിനും നേരത്തെയുള്ള ആരോഗ്യപരിശോധനകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് റിയാദ ജൂനിയര്‍ കെയറിലൂടെ ലക്ഷ്യമിടുന്നത്. അധ്യയന വര്‍ഷത്തിലേക്ക് കുട്ടികള്‍ ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവേശിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ആവശ്യമായ ആരോഗ്യപരമായ പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സി-റിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന റിയാദ മെഡിക്കല്‍ സെന്റര്‍, ജെ സി ഐ അംഗീകാരം നേടിയ മള്‍ട്ടി- സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററാണ്. 18-ലധികം മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളും 30-ലധികം വിദഗ്ധ ഡോക്ടര്‍മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും റിയാദ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!