വാഖ് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്) അംഗങ്ങള്‍ക്കായി ലീഡര്‍ഷിപ്പ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. വാഖ് തഷ്‌കീല്‍ 2026 എന്ന പേരില്‍ നടന്ന പരിപാടിക്ക് ദോഹയിലെ പ്രമുഖ ലീഡര്‍ഷിപ്പ് ട്രെയിനറും കോച്ചുമായ ജോസഫ് സ്റ്റാന്‍ലി നേതൃത്വം നല്‍കി.

city exchange

മൂല്യങ്ങളില്‍ അധിഷ്ഠിതമായി സംഘടനയെ മുന്നോട്ട് നയിക്കുന്നതിനുള്ള പുതിയ ദിശാബോധവും നേതൃത്വ നൈപുണ്യങ്ങളും അദ്ദേഹം അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. വാഖ് പ്രസിഡന്റ് ജൈസല്‍ എളമരം അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി ഷമീര്‍ മണ്ണറോട്ട് സ്വാഗതം ആശംസിച്ചു.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചര്‍ച്ചകളിലും അവതരണങ്ങളിലും അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ഷബീര്‍ അലി പി എം, ഫസല്‍ കൊന്നേങ്ങല്‍, റുബ ഷെറിന്‍, ജാസ്മിന്‍ ഷെറിന്‍, നുഹ, മുസ്താഖ് അലി, ഷാജഹാന്‍ ടി കെ, നിയാസ് കാവുങ്ങല്‍, സിദ്ധിക്ക് കെ കെ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു .

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഭാരവാഹികളായ സിദ്ധിഖ് വട്ടപ്പാറ, അക്ബര്‍ ടി പി, ഫവാസ് ബി കെ, റാഷില്‍ പി വി, ശംവില്‍ എളംകുഴി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!