
ദുബൈ: യു എ ഇയില്‍ വാട്ട്സ്ആപ്പിലൂടെ ജനന സര്‍ട്ടിഫിക്കറ്റ് നല്കുന്ന സംവിധാനം. ജൈറ്റക്സ് സാങ്കേതിക വാരത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ സംവിധാനം അവതരിപ്പിച്ചത്.


ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ ഇനി ആരോഗ്യമന്ത്രാലയത്തിന്റെ വാട്ട്സ്ആപ്പ് നമ്പറില്‍ ചാറ്റ് ചെയ്താല്‍ മതി. ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അപേക്ഷകന്റെ വിവരങ്ങളും രേഖകളും ആരായും. രേഖകളും വിവരങ്ങളും ഒത്തുനോക്കി വാട്ട്സ്ആപ്പ് മുഖേന തന്നെ സര്‍ട്ടിഫിക്കറ്റും ഇഷ്യൂ ചെയ്യും. ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ജിറ്റെക്സ് സാങ്കേതിക വാരത്തില്‍ പുതിയ വാട്ട്സ്ആപ്പ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു. വാട്ട്സ്ആപ്പിലൂടെ മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങളെ കുറിച്ച വിവരങ്ങള്‍ ലഭ്യമാക്കാനും സംവിധാനമുണ്ട്.
